Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Florida

America

കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ​യെ ന​യി​ക്കാ​ൻ  സാ​ജ​ൻ കു​ര്യ​ൻ

സൗ​ത്ത് ഫ്ലോ​റി​ഡ: സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​യ കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ​യെ ന​യി​ക്കാ​ൻ സാ​ജ​ൻ കു​ര്യ​ൻ. നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സൗ​ത്ത് ഫ്ലോ​റി​ഡ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൻ്റെ മേ​ൽ​വി​ലാ​സ​മാ​ണ് കേ​ര​ള സ​മാ​ജം. അ​തി​ൻ്റെ 2028 വ​ർ​ഷ​ത്തെ പ്ര​സി​ഡ​ൻ്റാ​യി ജ​ന​കീ​യ​നാ​യ സാ​ജ​ൻ കു​ര്യ​ൻ ക​ട​ന്ന് വ​രു​ന്നു.

രാ​ഷ്ട്രീ​യ - സാ​മൂ​ഹി​ക - സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യ സാ​ജ​ൻ കു​ര്യ​ൻ കേ​ര​ള സ​മാ​ജം മു​ൻ പ്ര​സി​ഡ​ന്റു​മാ​രു​ടെ​യും  ഭാ​ര​വാ​ഹി​ക​ളു​ടെ​യും അം​ഗ​ങ്ങ​ളു​ടെ​യും പ​രി​പൂ​ർ​ണ പി​ന്തു​ണ​യോ​ടെ​യാ​ണ് സം​ഘ​ട​ന​യെ ന​യി​ക്കാ​ൻ ക​ട​ന്നു വ​രു​ന്ന​ത്. കേ​ര​ള സ​മാ​ജ​ത്തി​ന് കാ​ലാ​നു​സൃ​ത​മാ​യ പ്ര​വ​ർ​ത്ത​ന വീ​ഥി​യൊ​രു​ക്കാ​ൻ സാ​ജ​ൻ കു​ര്യ​ന് സാ​ധ്യ​മാ​കു​മെ​ന്ന ഉ​റ​പ്പു​ണ്ട്.

നി​സ്വാ​ർ​ഥ​മാ​യ സാ​മൂ​ഹി​ക സേ​വ​ന​വു​മാ​യി ഫ്ളോ​റി​ഡ​യി​ലെ ഏ​തു മ​ല​യാ​ളി​ക്കും ഒ​രു വി​ളി​പ്പാ​ട് അ​ക​ലെ എ​പ്പോ​ഴു​മു​ള്ള വ്യ​ക്തി​യാ​ണ് സാ​ജ​ൻ കു​ര്യ​ൻ. ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി കേ​ര​ള​സ​മാ​ജ​ത്തി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ന്‍റെ മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച സാ​ജ​ൻ കു​ര്യ​ൻ, 2012-ൽ ​ഗാ​ന്ധി​പ്ര​തി​മാ പ്ര​തി​ഷ്ഠ​യു​ടെ നി​ർ​മ്മാ​ണം കേ​ര​ള​സ​മാ​ജം ഏ​റ്റെ​ടു​ത്ത​പ്പോ​ൾ അ​തി​ന് മു​ൻ​നി​ര​യി​ൽ പ്ര​വ​ർ​ത്തി​ച്ച് ആ ​സ്വ​പ്ന​സാ​ക്ഷാ​ത്ക്കാ​രം ന​ട​പ്പി​ലാ​ക്കി​യ​തി​ൽ മു​ഖ്യ പ​ങ്കാ​ളി​യാ​യി​രു​ന്നു. ​സൗ​ത്ത് ഫ്ലോ​റി​ഡ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ങ്ക​ലി​പി​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഗാ​ന്ധി​സ്ക്വ​യ​ർ ന​മ്മു​ടെ അ​ഭി​മാ​ന​മാ​ണ് .

2012 ലും 2013​ലും കേ​ര​ള​സ​മാ​ജം ഇ​ൻ​ഡ്യാ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ അ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് വി​ജ​യ​പ​ഥ​ത്തി​ൽ എ​ത്തി​ച്ച​ത് സാ​ജ​ൻ കു​ര്യ​ൻ്റെ ക​ഴി​വി​ൻ്റെ തെ​ളി​വാ​ണ്. കേ​ര​ള​സ​മാ​ജം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​മ്പ​ർ എ​ന്ന നി​ല​യി​ലാ​ണ് സാ​ജ​ൻ അ​ന്ന് ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ച​ത്. ദു​രി​ത​വും, വേ​ദ​ന​യും അ​നു​ഭ​വി​ക്കു​ന്ന വേ​ള​ക​ളി​ൽ ഏ​ത് ഫ്ളോ​റി​ഡ മ​ല​യാ​ളി​ക്കും കൈ​ത്താ​ങ്ങാ​യി സാ​ജ​ൻ കു​ര്യ​ൻ മു​ൻ​പ​ന്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

 

Latest News

Corehub Up